ഐഎസ്എൽ ആവേശം കൊച്ചി മെ​​ട്രോയിലും!ഇന്നലെ മാത്രം യാത്ര ചെയ്തത് ഒന്നേകാൽ ലക്ഷം പേർ…

കൊച്ചി: ഐഎസ്എൽ ആവേശം കൊച്ചി മെ​​ട്രോയിലും.ഐഎസ്എൽ പത്താം സീസണിൻെറ ഉദ്ഘാടന മത്സരമായ ഇന്നലെ കലൂർ ​ജവഹർ ലാൽ നെ​ഹ്റു സ്​റ്റേഡിയത്തിൽ നടന്ന മൽസരം കാണാൻ എത്തിയ ആരാ​ധകരിൽ നല്ലൊരു ഭാ​ഗവും കൊച്ചി മെ​​ട്രോയെ ആശ്രയിച്ചതോടെ ഇന്നലെ മാത്രം യാത്ര ചെയ്തത് 1,25,950 പേർ.ഐഎസ്എൽ മത്സരം പ്രമാണിച്ച് 30 അധിക സർവീസുകളാണ് കൊച്ചി മെ​​ട്രോ നടത്തിയത്.സാധാരണ ദിവസം യാത്ര ചെയ്യാറുളളത് ഒരു ലക്ഷം പേരാണ്.2023ൽ വ്യാഴം ഉൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.രാത്രി പത്തുമുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്.കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെ​​ട്രോ അധിക സർവീസുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *