എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ അടുത്തമാസം 15 നകം കൈമാറണമെന്ന് ഹൈക്കോടതി;81 വീടുകൾ നിർമ്മിച്ച് നൽകിയതിൽ 36 വീടുകൾ വാസയോഗ്യമല്ലെന്ന് ആക്ഷേപം….

എറണാകുളം: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ അടുത്തമാസം 15 നകം കൈമാറണമെന്ന് ഹൈക്കോടതി.ദുരിത ബാധിതർക്ക് വേണ്ടിയാണ് കോടതി സംസാരിക്കുന്നത്.36 വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ 24 ലക്ഷം മാത്രമാണ് നൽകേണ്ടത്.പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർ.അതിനാൽ സമയബന്ധിതമായി ഇവരെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു.എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

ഹർജിയിൽ കാസർഗോഡ് ജില്ലാ കലക്ടർ ഓൺലൈനിൽ ഹാജരായി.വീടുകളുടെ ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്തോളൂ എന്നും,തനിക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചാൽ മതിയെന്നും വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി നിർമിച്ച വീടുകൾ ജീർണ്ണാവസ്ഥയിലായ സംഭവത്തിൽ ഇടപെട്ടുകൊണ്ടായാരുന്നു ഹൈക്കോടതി ജില്ലാ കളക്ടറോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.വിഷയം അതീവ ഗൗരവകരമെന്നും കോടതി വിലയിരുത്തിയിരുന്നു.

81 വീടുകൾ നിർമ്മിച്ചതിൽ പലതും ജീർണ്ണിച്ചുവെന്നും വീടുകൾ വാസയോഗ്യമാക്കാൻ 24 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ഹർജിക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.നിർമ്മിച്ചു നൽകിയ വീടുകളിൽ കുടിവെള്ളം,വൈദ്യുതി അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പാടാക്കിയിരുന്നില്ല.ഇതോടെ ,ഉപയോഗിക്കാതെയായ വീടുകൾ പലതും നശിച്ചതോടെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു.36 വീടുകളാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായത്.കളക്ടർ അടക്കമുള്ളവരുടെ അലംഭാവമാണ് വീടുകൾ എൻഡോ സൾഫാൻ ബാധിതർക്ക് കൈമാറാൻ കഴിയാതെ പോയതെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *