വിട്ടുവീഴ്ച്ചയില്ലാതെ ​ഗവർണർ ; ഒന്നരമിനിറ്റിൽ നയപ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ നിമയസഭയില്‍ അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഒന്നരമിനിറ്റുളളില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരമെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്.

പിന്നീട് ഇതിന്റെ അവസാനഭാഗം വായിക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ തയ്യാറാക്കിയ ബജറ്റ് പ്രസംഗത്തിലെ രണ്ട് വരികള്‍ മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.നിയമസഭയില്‍ ഗവണര്‍ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് വായിച്ചത്.

സാധാരണ ഉപയോഗിക്കുന്ന എന്റെ സര്‍ക്കാര്‍ എന്ന വാക്ക് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരിടത്തും ഉപയോഗിച്ചില്ലെന്നും ശ്രദ്ധേയം.നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് സ്വീകരിച്ചത്.നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *