സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധനവ്.200 രൂപ വര്‍ധിച്ച്‌ പവന് 46,400 രൂപയായി.മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.ഗ്രാമിന് 25 രൂപയാണ് കൂടിയത്.5800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 18ന് 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു.പിന്നീട് വില ഉയർന്നു.രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതല്‍ വില ഇടിയാന്‍ തുടങ്ങി.മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *