പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീടിനുള്ളിൽ മരിച്ച നിലയിൽ;മരിച്ചത് മാസപ്പടിയടക്കം വിവിധ വിവാദങ്ങളിലെ ഹർജിക്കാരൻ

കളമശേരി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ.കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു.ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം.പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.പാലാരിവട്ടം അഴിമതി,വീണ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്.നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു.പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *