പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം: ആറു പേര്‍ അറസ്റ്റില്‍

തൃശൂര്‍: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍.അറസ്റ്റിലായത് ആഷിഖ്, ജിത്തു, അമല്‍, ഗോകുല്‍, അതുല്‍, സൂരജ് എന്നിവരാണ്.പ്രതികള്‍ പുലക്കാട്ടുകര സ്വദേശി ബിനുവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.പെണ്‍കുട്ടികള്‍ കുളിക്കുന്ന പുഴക്കടവിലെ പരസ്യമായ മദ്യപാനം തടഞ്ഞതിനാണ് സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

സംഭവത്തിന് പിന്നില്‍ പതിനാലംഗ സംഘമെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.സംഭവത്തില്‍ ഏഴു പേരാണ് അറസ്റ്റിലായത്.ഒരാളെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബാക്കിയുളള പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *