സ്വച്ഛത ഫ്രീഡം റൺ സംഘടിപ്പിച്ചു….

തിരുവനന്തപുരം: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സായ് LNCPE ഫിറ്റ് ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ സംഘടിപ്പിച്ചു.കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഫ്രീഡം റൺ LNCPE അത്‌ലറ്റിക് സ്റ്റേഡിയത്തിൽ അവസാനിച്ചു.സായിയിലെ കായിക താരങ്ങളും പരിശീലകരും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ഫ്രീഡം റണ്ണിൽ പങ്കെടുത്തു.ഒളിമ്പ്യൻ സാർത്തക് ഭാംഭ്രിയും അർജുന അവാർഡ് ജേതാവ് ആരോക്യ രാജീവും ചേർന്ന് ഫ്രീഡം റൺ ഫ്ളാഗ് ഓഫ് ചെയ്തു.ചടങ്ങിൽ സായി LNCPE പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ,അക്കാദമിക്ക് ഇൻ ചാർജ് ഡോ.പ്രദീപ് ദത്ത,അസോസിയേറ്റ് പ്രൊഫസർ ലാംലുൻ ബൂറിൽ തുടങ്ങിയവർ ഫ്രീഡം റണ്ണിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *