കടബാധ്യതയെത്തുടര്‍ന്ന് വീണ്ടും കര്‍ഷക ആത്മഹത്യ

കണ്ണൂര്‍: കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിൽ നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് ആണ് കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കിയത്.64 വയസ്സായിരുന്നു.വാഴക്കര്‍ഷകനായിരുന്നു.ഇന്നു രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.കര്‍ഷക വായ്പയെടുത്തിരുന്നു.വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *