എറണാകുളം ഞാറക്കല്‍ സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍.എറണാകുളം ഞാറക്കല്‍ സ്റ്റേഷനിലെ എസ് ഐ ഷിബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.കഴിഞ്ഞദിവസം ഏറെ മദ്യപിച്ചതായി പൊലീസുകാര്‍ പറയുന്നു.അതിന് ശേഷം ജീവനൊടുക്കിയതാവുമെന്നാണ് കരുതുന്നത്.സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് അന്വേഷണവും ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *