ബോണ്ട് വേണ്ടാാ; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

ഡല്‍ഹി: ഈ ബോണ്ട് ഇവിടെ വേണ്ട.കേന്ദ്രത്തിന് കനത്ത തിരിച്ചടിയായി ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കികൊണ്ടുളള സുപ്രീംകോടതി വിധി.സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് കോടതി കണ്ടെത്തല്‍.

ബോണ്ട് പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും,സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടികളില്‍ സ്വാധീനം കൂടാമെന്നും കോടതി കണ്ടെത്തി.ഇത് വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരിച്ചടിയെന്ന് കോടതി വ്യക്തമാക്കി.

ഇലക്ട്രല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ എസ്.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കി.ഇതുവരെയുളള ബോണ്ട് വിവരങ്ങള്‍ അടുത്തമാസം 31ന് അകം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാന്‍ കോടതി ഉത്തരവ്.സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *