ഡിവൈഎഫ്‌ഐയുടേത് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി;ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല

കണ്ണൂര്‍: ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വണ്ടിക്ക് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്താകുമെന്നും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കരിങ്കൊടി കാണിച്ച കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഡിവൈഎഫ്‌ഐ പ്രവര്‍്തതകര്‍ മര്‍ദ്ദിക്കുകയല്ല മറിച്ച് കെ.എസ്.യുക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ കെഎസ് യു പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നത് നേരിട്ട് കണ്ടു എന്നും മുഖ്യമന്ത്രി പറയുന്നു.എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് ക്രൂരമായി മര്‍ദ്ദിക്കുന്നതാണ്.മാത്രമല്ല ഹെല്‍മെറ്റ് ഉപയോഗിച്ചും ചെടിച്ചട്ടി ഉപയോഗിച്ചും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.ഇതിനെയാണ് മാതൃകാപരമായ പ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി പറയുന്നത്.

ബസിനുമുന്നില്‍ ചാടി അപകടത്തില്‍പെടാന്‍ പോയവരെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറയുന്നു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷി ആണെന്ന് കൂടി ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുമ്പോള്‍ അതിന്റെ മാനം വലുതാണ്.സ്വാഭാവികമായും ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കേസെടുക്കേണ്ടത് പോലീസിന്റെ കടമയാണ്.അത് രാഷ്ട്രീയത്തിന് അതീതമായി തന്നെയാണ് കേസ് എടുക്കേണ്ടത്.എന്നാല്‍ അത് മര്‍ദ്ദനമല്ല മറിച്ച് രക്ഷപ്പെടുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പോലീസ്.

മര്‍ദ്ദനമേറ്റവര്‍ കോടതിയെ സമീപിച്ചാല്‍ അത് സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുമെന്ന ആശങ്കയും ഉണ്ട്.ദൃശ്യങ്ങളും സാക്ഷിമൊഴികളും സംഭവം ക്രൂരമര്‍ദ്ദനമായിരുന്നു എന്ന് വ്യക്തമാകുമ്പോഴാണ് അത് രക്ഷപ്പെടുത്തുന്ന മാതൃകാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്.ഇത്തരം മാതൃകാപ്രവര്‍ത്തനം ഇനിയും ഡിവിഐഎഫ് നടത്തണമെന്നും മുഖ്യമന്ത്രി പറയുന്നു.ഡിവൈഎഫ്‌ഐ ക്കാര്‍ ഇതുപോലഎയുള്ള മാതൃകാപ്രവര്‍ത്തനം തുടങ്ങിയാല്‍ എന്തൊക്കെയാണോ സംഭവിക്കുക എന്നതാണ് കാണേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *