സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു….

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ്(77) അന്തരിച്ചു.കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.അസുഖത്തെത്തുടർന്ന് ദീർ​ഘകാലമായി ചികിത്സയിലായിരുന്നു.മലയാള സിനിമയ്ക്ക് പുതിയ ഭാവവും മാനവും നൽകിയ സംവിധായകനായിരുന്നു അദ്ദേഹം.നെല്ലിൻെറ തിരക്കഥാകൃത്തായാണ് അദ്ദേഹം മലയാള സിനിമയിൽ പ്രവേശിക്കുന്നത്.1976ൽ സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി.

ഈ ചിത്രത്തിന് മികച്ച സംവിധായകനുളള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.1982ൽ യവനികയിലൂടെ മികച്ച ചിത്രത്തിനും കഥക്കുമുളള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.1988ൽ പുറത്തിറങ്ങിയ ഇലവങ്കോട്ദേശമാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.40 വർഷത്തിനിടയിൽ 19 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.ഓരോ സിനിമകൾക്കും വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു.2016ൽ അദ്ദേഹത്തിന് ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *