ദില്ലിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

ദില്ലി: ദില്ലി കര്‍ഷക സമരത്തിനിടെ വീണ്ടും സംഘര്‍ഷം.ദില്ലി ചലോ മാര്‍ച്ചിനിടെ പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ നടന്ന സമരത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.സമരം രൂക്ഷമായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകപ്രയോഗം നടത്തി.ശംഭു അതിര്‍ത്തിയില്‍ തമ്പടിച്ചാണ് കര്‍ഷകരുടെ സംഘം സമരം ചെയ്യുന്നത്.

സമരം നടക്കുന്ന പ്രദേശത്ത് പൊലീസ് വലിയ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്.അതിര്‍ത്തികളില്‍ മുളളുവേലിയും കോണ്‍ക്രീറ്റ് സ്ലാബും നിരത്തി സമരം പ്രതിരോധിച്ച് പൊലീസ്.കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു.

സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവധിക്കില്ല.കൂടാതെ അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത,കൂടുതല്‍ കര്‍ഷകര്‍ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്.ഷംബു അതിര്‍ത്തിയിലേക്ക് മാര്‍ച്ചിന് കൂടുതല്‍ ട്രാക്ടറുകള്‍ കര്‍ഷകര്‍ തയ്യാറാക്കി.

Leave a Reply

Your email address will not be published. Required fields are marked *