രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കാന്‍ നീക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

മുംബൈ:മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു രോഹിത്തിനെ മാറ്റിയതിനു പിന്നാലെ രോഹിത് ശര്‍മയെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്.ഹാര്‍ദിക് പാണ്ഡ്യ മുംബൈയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ തന്നെ ഡല്‍ഹി രോഹിത്തിനായി ശ്രമം തുടങ്ങിയിരുന്നെന്നാണു പുറത്തുവരുന്ന വിവരം.എന്നാല്‍ പാണ്ഡ്യയ്ക്കു കീഴില്‍ കളിക്കാന്‍ തയാറാണെന്നു രോഹിത് ശര്‍മ സമ്മതിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ ഋഷഭ് പന്ത് പരുക്കുമാറി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.2024 ഐപിഎല്ലില്‍ താരം കളിക്കുമെന്നാണു വിവരം.പന്ത് ഇല്ലെങ്കില്‍ രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ താല്‍പര്യം.ഐപിഎലിലെ താരലേലത്തിനു ശേഷം ട്രാന്‍സ്ഫര്‍ ജാലകം വീണ്ടും തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *