D 148 അവസാനഘട്ട ചിത്രീകരണം ആരംഭിക്കുന്നു!

ജനപ്രിയ നായകന്‍ ദിലീപിന്റെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കുന്നു. കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ഈ മാസം 11-നാണ് ചിത്രീകരണം ആരംഭിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദനാണ് കഥയും തിരക്കഥയുമെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, എന്നിവരും തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ ടൈറ്റില്‍ അനൌന്‍സ്‌മെന്റ് ഈ മാസം തന്നെയുണ്ടാകും. നവംബര്‍ മാസത്തോടെ ചിത്രം തിയെറ്റെറുകളിലെത്തും. കോട്ടയം സി.എം.എസ് കോളേജില്‍ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ സിനിമ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായി മാര്‍ച്ച് 8-നു ആദ്യ ഷെഡ്യൂളും മേയ് 4-നു തുടങ്ങി ജൂണ്‍ 8-നു രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയായി. നാലു ദിവസത്തെ ഗാന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള അവസാന ഷെഡ്യൂള്‍ ഈ മാസം പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *