ടി.പി.രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം:ടി.പി.രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റാകും.മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഇദ്ദേഹം നിലവില്‍ സിഐടിയു വൈസ് പ്രസിഡന്റാണ്.ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചപ്പോഴുണ്ടായ ഒഴിവിലാണു നിയമനം.

ഒന്നാം പിണറായി മന്ത്രിസഭയില്‍ തൊഴില്‍, എക്‌സൈസ് വകുപ്പുമന്ത്രിയായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിയമസഭയില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.

സിഐടിയു സംസ്ഥാന പ്രസിഡന്റ്,കേരള സംസ്ഥാന ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ,കേരള സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നുണ്ട്.2001ല്‍ പതിനൊന്നാം കേരള നിയമസഭയിലേക്കും 2016ല്‍ പതിനാലാം കേരള നിയമസഭയിലേക്കും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *