രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വര്‍ധന; നാല് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 752 പേര്‍ക്ക്.കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ച കണക്ക് പ്രകാരം നാലു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി.നിലവിൽ രോഗമുക്തി നേടിയ രോഗികൾ 325.രാജ്യത്തെ ആകെ മൊത്തം കേസുകളിൽ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.ഇന്നലെ സംസ്ഥാനത്ത് 265 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്.ജെഎന്‍ 1 കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *