ശക്തമായ മഴ മുന്നറിയിപ്പില്‍ ചെന്നൈ നഗരം

ചെന്നൈ:ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വിദഗ്ധര്‍.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മിഷോങ് ചുഴലിക്കാറ്റായി മാറി തമിഴ്‌നാടിന്റെ വടക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ഏറ്റവും പുതിയ പ്രവചനം.ന്യൂനമര്‍ദം ഡിസംബര്‍ 2ന് ചുഴലിക്കാറ്റാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതു വൈകിയേക്കുമെന്നും 3ന് ചുഴലി രൂപപ്പെടുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറഞ്ഞു.ചെന്നൈയോടു ചേര്‍ന്ന് ആന്ധ്രയുടെ തെക്കന്‍ ഭാഗത്ത് ചുഴലി തീരം തൊടാനുള്ള സാധ്യതയാണ് ഉള്ളത്.

ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിലാകെ രൂപപ്പെട്ട വെള്ളക്കെട്ട് വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു.ഉച്ചയോടെ മഴ അല്‍പം കുറഞ്ഞതിനു ശേഷമാണ് മിക്കയിടത്തെയും വെള്ളക്കെട്ട് ഒഴിവായത്.അടിപ്പാതകളിലെ വെള്ളം രാത്രി തന്നെ പമ്പ് ചെയ്തു കളയാന്‍ സാധിച്ചതിനാല്‍ ഗതാഗത തടസ്സങ്ങള്‍ കുറഞ്ഞതായി കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.16,000 തൊഴിലാളികളെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *