വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു; യുവാവ് അറസ്റ്റില്‍

ചാരുംമുട്‌:വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു.എന്നാല്‍ പെണ്‍കുട്ടി അഭ്യാര്‍ഥന നിരസിച്ചു.ഇതിനെത്തുടര്‍ന്ന് കൊന്നുകളയുമെന്ന് അനന്തു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചു.പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് അടിച്ചു.പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക ശ്രമത്തിന് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *