അടിസ്ഥാന സൗകര്യങ്ങളോ സ്ഥിര അധ്യാപകരോ ഇല്ല;കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കണമെന്ന ആവശ്യം ഉയരുന്നു….

കോട്ടയം: യോഗ്യതയുള്ള സ്ഥിരം അധ്യാപകരോ, അടിസ്ഥാന സൗകര്യങ്ങളോ യുജിസി വ്യവസ്ഥ പ്രകാരമുള്ള സ്ഥലമോ ഇല്ലാത്ത ചങ്ങനാശ്ശേരി പി.ആർ. ഡി.എസ് (പ്രത്യക്ഷ രക്ഷാ ദൈവ സഭ )കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കണമെന്ന ആവശ്യം ഉയരുന്നു.അഫിലിയേഷൻ പിൻവലിക്കാൻ എംജി യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

2014 -ൽ പ്രവർത്തനം തുടങ്ങിയ ഈ കോളേജിന്റെ ആരംഭം മുതൽ പഠിപ്പിച്ചിരുന്ന പരിചയ സമ്പന്നരായ 10 അദ്ധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി പകരം പുതിയ ഗസ്റ്റ്‌ അധ്യാപകരെ നിയമിച്ചിരിക്കുകയാണ്.ആദ്യം നിയമിച്ച അധ്യാപകരിൽ നിന്നായി മൂന്നരകോടി രൂപ വികസനഫണ്ട് എന്ന പേരിൽ കോഴ വാങ്ങിയ ശേഷമാണ് ഇവരെ പുറത്താക്കിയതെന്ന് അധ്യാപകർ പരാതിപ്പെടുന്നു.കോളേജ് തുടങ്ങി 8 വർഷങ്ങൾക്ക് ശേഷവും ഒരു സ്ഥിര നിയമനവും നടത്തിയിട്ടില്ലാ എന്നത് അധ്യായനത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുള്ളതായ പരാതി വ്യാപകമാണ്.

മുഖ്യമന്ത്രിയ്ക്കും കോളേജ് വിദ്യാഭ്യാസ വകുപ്പിനും എം ജി സർവകലാശാലയ്ക്കും ഇതിനകം പരാതികൾ സമർപ്പിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കോളേജിന്റെ അക്കാഡമിക് ഓഡിറ്റിങ് നടത്തണമെന്നും അഫിലിയേഷൻ ഉൾപ്പെടെ റദ്ദാ ക്കണമെന്നും ആവശ്യപെട്ട് ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *