ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി; സന്തോഷം നിറഞ്ഞ വിധിയെന്ന് കെ.കെ.രമ

എറണാകുളം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി.കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.കെ.കെ.കൃഷ്ണന്‍,ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍,ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ശിക്ഷാവിധിക്കെതിരെ 12 പ്രതികളാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.എന്നാല്‍ വിധി പ്രോസിക്യൂഷന് അനുകൂലമായി.പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന് അപ്പീല്‍ നല്‍കിയിരുന്നു.സിപിഎം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ അപ്പീല്‍.പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവച്ചു.2012 മേയ് നാലിനാണ് കേസിന് ആസ്പതമായ സംഭവം.

ചന്ദ്രശേഖരന്‍ സിപിഎമ്മില്‍ നിന്നു വിട്ട്് സ്വദേശമായ ഒഞ്ചിയത്ത് ആര്‍എംപി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനുളള പകരം വീട്ടലായാണ് സിപിഎമ്മുകാരായ പ്രതികള്‍ കൊല നടത്തിയത്.ചന്ദ്രശേഖരനെ പ്രതികള്‍ വടകരയ്ക്കടുത്തു വള്ളിക്കാട് ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഈ മാസം 26ന് ഹൈക്കോടതി കേസിന്റെ ശിക്ഷാ വാദം കേള്‍ക്കും.26ന് മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *