തെരുവുപട്ടിയെപ്പോലെ തല്ലും; ചാലക്കുടി എസ്.ഐയ്ക്ക് എതിരെ ഭീഷണിയുമായി എസ്.എഫ്.ഐ

ചാലക്കുടി: എസ്.ഐയുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അം​ഗം ഹസൻ മുബാരക്.ചാലക്കുടി എസ്.ഐയെ തെരുവുപട്ടിയെപ്പോലെ തല്ലി കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അം​ഗമായ ഹസൻ മുബാരക്കിൻെറ ഭീഷണി.

ചാലക്കുടിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ജീപ്പ് തകർത്തതിന് പിന്നാലെ പൊലീസ് ലാത്തി വീശിയിരുന്നു.ഇതു തുടർന്നാണ് എസ്.എഫ്.ഐ ഭീഷണിയുമായി രം​ഗത്തെത്തിയത്.എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അം​ഗം ഹസൻ മുബാരക്കിൻെറ ഭീഷണിയ്ക്ക് പിന്നാലെ എസ്.ഐയ്ക്ക് എതിരെ മറ്റ് എസ്.എഫ്.ഐ നേതാക്കൾ പരസ്യമായി അസഭ്യവർഷവുമായി രം​ഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *