ഷര്‍ട്ട് ധരിക്കാതെ മീറ്റിംഗ്; ടോണി ഫെര്‍ണാണ്ടസിനെതിരെ വിമര്‍ശനം….

ദില്ലി: മസാജും മീറ്റിംഗും ഒരുമിച്ച് നടത്താന്‍ കഴിയുന്ന മലേഷ്യന്‍ ചെറുകിട വിമാനക്കമ്പനിയെ പ്രശംസിച്ച് എയര്‍ ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ്.എന്നാല്‍ ഷര്‍ട്ട് ധരിക്കാതെ കമ്പനിയുടെ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ചിത്രം പ്രശംസയുടെ ശോഭ കെടുത്തി.ലിങ്ക്ഡിന്‍ വഴിയായിരുന്നു അദ്ദേഹം മലേഷ്യന്‍ എയര്‍ലൈനിനെ പ്രകീര്‍ത്തിച്ചത്.

ഷര്‍ട്ടിടാതെയുള്ള യോഗത്തിന്റെ പേരില്‍ നിരവധിയാളുകള്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ രംഗത്തുവന്നു.ടോണി ഫെര്‍ണാണ്ടസിന്റെ പോസ്റ്റ് ഇങ്ങനെ.പിരിമുറുക്കം നിറഞ്ഞ ആഴ്ചയായിരുന്നു ഇത്.വെരനിറ്റ യോസ്‌ഫൈന്‍ മസാജ് ചെയ്യാമെന്ന് പറഞ്ഞു.എനിക്ക് മസാജ് ചെയ്ത് മാനേജ്‌മെന്റ് യോഗം നടത്താന്‍ കഴിയുന്ന എയര്‍ ഏഷ്യയുടെയും ഇന്‍ഡോനേഷ്യയുടെയും സംസ്‌കാരം ഇഷ്ടപ്പെട്ടു.നമ്മള്‍ വലിയ പുരോഗതിയാണ് കൈവരിക്കുന്നതെന്നും പോസ്റ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസേരയില്‍ ഇരുന്ന് മീറ്റിംഗ് നടത്തുമ്പോള്‍ സ്ത്രീ മസാജ് ചെയ്തു കൊടുക്കുന്ന ചിത്രവും ടോണി ഫെര്‍ണാണ്ടസ് പങ്കുവച്ചു.ഒക്ടബോര്‍ 16ന് പങ്കുവച്ച ചിത്രത്തില്‍ ഇതുവരെ 500 മുകളില്‍ ലൈക്കുകള്‍ ലഭിച്ചു.ഓഫീസില്‍ ഷര്‍ട്ട് ധരിക്കാതെ മീറ്റിംഗ് നടത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും പോസ്റ്റിന് താഴെ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *