ആൺസുഹൃത്തിനെ ജീവിത പങ്കാളിയാക്കി ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്‌മാൻ

പ്പൺ എഐ സിഇഒ സാം ഓൾട്ട്‌മാൻ വിവാഹിതനായി.ആൺസുഹൃത്തായ ഒലിവർ മുൾഹറുമായി സാം ഓൾട്ട്‌മാൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു.ഹവായ് കടൽ തീരത്ത് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായി നടത്തിയ ചടങ്ങിലാണ് ഇരുവരും മോതിരങ്ങൾ പരസ്പരം കൈമാറി വിവാഹിതരായത്.വെള്ള വസ്ത്രം ധരിച്ചായിരുന്നു ഇരുവരും ചടങ്ങില്‍ എത്തിയത്.

വിവാഹ വാർത്ത സാം തന്നെയാണ് പങ്കുവെച്ചത്.ഓസ്‌ട്രേലിയൻ പൗരനായ ഒലിവർ മുൾഹെറിൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്.ഒലിവർ 2020 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെ മെറ്റ കമ്പനിയിൽ ജോലി ചെയ്തിരുന്നു.കഴിഞ്ഞ വർഷം വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ വിരുന്നിൽ ഇരുവരും അതിഥികളായി എത്തിയിരുന്നു.ചടങ്ങിൽ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

ഒപ്പം തങ്ങൾക്ക് കുട്ടികള്‍ വേണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു.അഞ്ചുവര്‍ഷത്തിലേറെയായി ഓപ്പൺ എഐ കമ്പനിയുടെ സിഇഒ ആണ് സാം.കഴിഞ്ഞ നവംബറിൽ കമ്പനി സാമിനെ പുറത്താക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്തു.സാമിന്‍റെ നേതൃത്തിൽ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചാണ് ഓപ്പൺ എഐ വന്‍ പ്രചാരം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *