‘വസ്ത്രത്തിലോ ഷര്‍ട്ടിലോ മുണ്ടിലോ ആയ കറപോലെ മാറ്റാന്‍ പറ്റില്ല;അത് മനസില്‍ പിടിച്ച കറയാണ്’;ജാതിവിവേചനം നേരിട്ടത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍

തൃശൂർ: കണ്ണൂരില്‍ ക്ഷേത്രത്തിലെ പരിപാടിക്കിടെ ചടങ്ങില്‍ ജാതിവിവേചനം നേരിട്ട സംഭവത്തിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍.’ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജാതി ചിന്തകള്‍ക്കെതിരെയാണ് കേരളം പോരാടിയത്.ജാതിക്കും മതത്തിനും അതീതതമായി മനുഷ്യന്റെ സാമൂഹ്യാവസ്ഥക്ക് വേണ്ടി പ്രക്ഷേഭം നടന്ന മണ്ണാണ് കേരളം.ജാതി വ്യവസ്ഥയുണ്ടാക്കിയ മാനസിക അവസ്ഥ പെട്ടെന്ന് ആര്‍ക്കും മാറ്റാനാവില്ല.അത് മനസില്‍ പിടിച്ച കറയാണ്.വസ്ത്രത്തിലോ ഷര്‍ട്ടിലോ മുണ്ടിലോ ആയ കറപോലെ മാറ്റാന്‍ പറ്റില്ല.പലപ്പോഴും മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വേണ്ടി പ്രേരിപ്പിക്കുന്നതാണ് ജാതി ചിന്തയും മതചിന്തയുമാണ്’.ഒരുകാരണവശാലും അയിത്തം അംഗീകരിക്കാനാകില്ലെന്നും താന്‍ നേരിട്ടത് ജാതിവ്യവസ്ഥയുടെ ദുരന്തമാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. മാറ്റമുണ്ടാവണമെന്ന ഉദ്ദേശ്യത്തിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ചെയ്തത് ശരിയല്ലെന്ന് അവര്‍ പറഞ്ഞാല്‍ നല്ലതാണ്.എനിക്ക് പരിഗണന കിട്ടിയില്ലെന്നതല്ല തന്റെ പ്രശ്‌നം ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.‘മുന്‍പ് ഗുരുവായൂരിലെ കൃഷ്ണാട്ടത്തിന് പാവപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല.ഞാന്‍ സ്പീക്കറായപ്പോള്‍ അവിടെ ഒരുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെവച്ച് പരസ്യമായി പ്രതികരിച്ചു.കൃഷ്ണാട്ടം എല്ലാവര്‍ക്കും അഭ്യസിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ അതിന് മാറ്റമുണ്ടായി.‘ചെയ്തത് ശരിയല്ലെന്ന് അവര്‍ പറഞ്ഞാല്‍ അത് നല്ലതാണ്’.അയിത്തം കല്‍പ്പിക്കുന്നത് മനുഷ്യനാണ്. എന്നാല്‍ ആ മനുഷ്യന്റെ പണത്തിന് അയിത്തമില്ല.മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല.ചന്ദ്രനിലേക്ക് ആളുകളെ വിട്ടെങ്കിലും മനസ് കിടക്കുന്നത് പുറകിലാണ്.ആ മനസില്‍ മാറ്റം വരുത്താന്‍ പൊതുസമൂഹം ഒന്നായി വരണം.അവരുടെ മനസില്‍ ഉണ്ടാക്കിയെടുത്ത മേല്‍ക്കോയ്മ സംസ്‌കാരം തലമുറ തലമുറയായി പകര്‍ന്നുകിട്ടിയതാണ്.

ജാതിവ്യവസ്ഥയുണ്ടാക്കിയവര്‍ ചന്ദ്രനിലേക്ക് വിട്ടവരെക്കാള്‍ ബുദ്ധി ഉപയോഗിച്ചവരാണ്.നൂറ്റാണ്ടുകള്‍ക്കപ്പുറം ഉണ്ടാക്കിയ ചിന്ത ഇപ്പോഴും മനസില്‍ കിടക്കുകയാണെങ്കില്‍ അവരുടെ ബുദ്ധി എത്രവലുതാണ്’.‘ഇക്കാര്യത്തില്‍ നിയമനടപടിയല്ല വേണ്ടത്.സമൂഹത്തിന്റെ മനസിലാണ് മാറ്റമുണ്ടാവേണ്ടത്.ഇതിനെ വ്യക്തിപരമായ കാര്യമായി കാണുന്നില്ല.ഇത് സമൂഹം മൊത്തത്തില്‍ ചര്‍ച്ച ചെയ്യണം.ഒറ്റപ്പെട്ട പ്രശ്‌നമായി ഇതിനെ കാണാതെ ഇന്ത്യന്‍ സമൂഹം എങ്ങനെയാണ് ഉയര്‍ന്നുവന്നതെന്നുള്ള കൃത്യമായ പഠിച്ച ശേഷമെ മാറ്റം ഉണ്ടാക്കാനാവൂ.ജാതിചിന്ത കേരളത്തില്‍ നിന്ന് പോയി എന്ന നിലയിലേക്ക് കേരളീയ സമൂഹം മാറണം.അതിനായി കേരളം ഇനിയും വളരണം’.സമൂഹത്തില്‍ സമത്വാധിഷ്ടിതമായുള്ള അവസ്ഥയുണ്ടാക്കുകയെന്ന് കടമയായി തിരിച്ചറിയുക.ജാതി വ്യവസ്ഥയുണ്ടാക്കിയ സാമൂഹിക അവസ്ഥയാണ് ഈ ദുരന്തത്തിന് കാരണം.ഒരു പ്രസ്ഥാനം ഉള്ളതുകൊണ്ടുമാറുന്നതല്ല മനുഷ്യമനസ്.പഴയപ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ഓരോ സമൂഹവും ശ്രമിക്കുകയാണ്’- രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *