തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ വ്യവസായി പരാഗ് ദേശായിയ്ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി പരാഗ് ദേശായി അന്തരിച്ചു.49 വയസ്സായിരുന്നു.കഴിഞ്ഞ ഒരു ആഴ്ച്ചയായി നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി.ഒക്ടോബര്‍ 15ന് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.30 വര്‍ഷത്തിലധികം സംരംഭകത്വ പരിചയമുള്ള ദേശായി, കമ്ബനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് നേതൃത്വം നല്‍കി വ്യക്തി കൂടിയാണ്.ഭാര്യ വിദിഷ.മകള്‍ പരിഷ.

Leave a Reply

Your email address will not be published. Required fields are marked *