ബസ് 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം;കുട്ടിയടക്കം ഏഴു പേർ മരിച്ചു ;26 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ ബസ് 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം ഏഴു പേർ മരിച്ചു.അപകട സമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നു.അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനും മരിച്ചതായാണ് സ്ഥിരീകരണം.26 പേർക്ക് പരിക്കേറ്റു.ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസ് ആണ് അപകടത്തിൽ പെട്ടത്.

നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടം നടന്നതരിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.അപകടം നടന്നത് രാത്രിയിലായതിനാൽ രക്ഷാപ്രവർത്തനം വൈകിയിരുന്നു.

മാത്രമല്ല അപകടം സംഭവിച്ചവരെ ആശുപത്രിയിൽ എത്തിക്കാൻ ഏറെ വൈകി.സംഭവ സ്ഥലത്ത് വെളിച്ചം കുറവായിരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.ബസ് എങ്ങനെ മറിഞ്ഞു എന്നതിന് വ്യക്തത വന്നിട്ടില്ല.റോഡിലെ കുഴിയിൽ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *