വരത്തനെന്ന വിളി ഇനി അ​ധിക കാലം ഉണ്ടാവില്ല;കണ്ണൂരിൽ മത്സരിക്കുമെന്ന സൂചന നൽകി നടനും ബി​ജെപി നേതാവുമായ സുരേഷ് ​ഗോപി….

കണ്ണൂർ: തന്നെ വരത്തനെന്ന് വിളിക്കാൻ വടക്കുളളവർക്ക് കുറച്ച് കാലം കൂടിയെ അവസരമുളളൂ എന്ന് നടനും ബി​ജെപി നേതാവുമായ സുരേഷ് ഗോപി.പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാ​​ഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം.തലസ്ഥാന ന​ഗരിയിൽ നിന്ന് തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ച് കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്.

അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗ​ഭാ​ഗ്യമായി മാറും എന്നും അ​ദ്ധേ​ഹം കൂട്ടിചേർത്തു.ഇതിലൂടെ ലോക്സഭയിൽ കണ്ണൂരിൽ നിന്ന് ബി​ജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ലോക്സഭയിൽ കണ്ണൂരിൽ നിന്നോ തൃശ്ശൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ​ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിൻെറ പ്രഖ്യാപനം.താരത്തിൻെറ പ്രസം​ഗത്തിലൂടെ സുരേഷ് ​ഗോപി കണ്ണൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *