ബാലഭാസ്‌കറിന്റെ മരണം;തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നല്‍കി.ഗൂഢാലോചന ഉണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നുമാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.ഹര്‍ജി ഹൈക്കോടതി പരിശോധിക്കുന്നതിനിടെയായിരുന്നു സിബിഐയുടെ നിരീക്ഷണം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

എന്നാല്‍ ബാലഭാസ്‌കറിന്റേത് ആസുത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.സ്വര്‍ണ്ണക്കടത്ത് സംഘത്തിനെ കൊലപാതകത്തില്‍ സംശയിക്കുന്നതായും പിതാവ് ആരോപിച്ചു. 2019 ഡിസംബര്‍ 25 പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുന്നത്.ബാലഭാസ്‌കറിന്റേത് അപകടമരണമെന്നാണ് മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.ഇതിനിടയിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തത്.കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകള്‍ ഉണ്ടെന്നുമാണ് പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പെടുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ പലരും അപകടത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു.ബാലഭാസ്‌കറിന്റെ യാത്രയുടെ ആരംഭം മുതല്‍ ഉള്ള പല കാര്യങ്ങളും സംശയത്തിനിടയാക്കിയിട്ടുണ്ട്.ഇത്തരം സംശയങ്ങളൊന്നും അന്വേഷിക്കാതെയാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ അപകടത്തിലും മരണത്തിലും ദുരൂഹത ഉണ്ടെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് തുടരന്വേഷണം തന്നെ വേണമെന്നുമാണ് പിതാവിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.മകന്റെ മരണത്തിന്റെ കാരണങ്ങള്‍ അറിയുന്നതിന് പിതാവിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തകരവിട്ടത്.

നേരത്തെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി പറയുന്നതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം ശരിയായ അന്വേഷണമാണ് നടത്തിയതെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട ഉടനെ പുറകെ വന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും യാത്രക്കാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്‌കറിനെ ആരും ആക്രമിക്കുന്നതായി മൊഴി ലഭിച്ചിട്ടില്ല,. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇതി്തരമൊരു മൊഴി നല്‍കിയിട്ടില്ല, കലാഭവന്‍ സോബിയുടെ വാദം പ്ബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും സിബിഐ വാദിച്ചെങ്കിലും തുരന്വേഷണത്തിന് കോടതി ഉത്തരവ് ഇടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *