അട്ടപ്പാടി മധുവധക്കേസ്;ഒന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി;12 പ്രതികളുടെ ഹർജി തള്ളി

കൊച്ചി: അട്ടപ്പാടി മധുവധക്കേസിലെ ഒന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി.അട്ടപ്പാടി മധുവധക്കേസിലെ ഒന്നാംപ്രതിയായ ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്.

ശിക്ഷ മരവിപ്പിച്ചതോടെ ഒന്നാം പ്രതിയായ ഹുസൈന് ജാമ്യത്തിൽ പുറത്തിറങ്ങാം.സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഹുസൈൻ പങ്കാളിയല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.ഇതു പരിഗണിച്ചാണു ശിക്ഷ മരവിപ്പിച്ചത്.

2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും.എന്നാൽ കേസിലെ മറ്റു 12 പ്രതികളുടേയും ഇടക്കാല ഹർജി കോടതി തള്ളി.കേസിൽ പ്രതികൾക്ക് 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്.ഏപ്രില്‍ അഞ്ച് മുതല്‍ പ്രതികൾ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *