അമ്മയായ സന്തോഷം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അര്‍ച്ചന സുശീലന്‍.നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അര്‍ച്ചന ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്.ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.ഡിസംബര്‍ 28നാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും കുഞ്ഞു പിറന്നത്.’ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു’എന്ന അടികുറിപ്പോടെയാണ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.ഭര്‍ത്താവിനൊപ്പം നിറവയറിലുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.2021ലാണ് അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം അമേരിക്കില്‍ വച്ച് നടന്നത്.അര്‍ച്ചനയുടെ രണ്ടാം വിവാഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *