ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു

തിരുവനന്തപുരം:ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു.രാജിക്കത്ത് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.പൂര്‍ണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂര്‍ത്തിയാക്കുന്നതെന്നും പ്രവര്‍ത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കടന്നപ്പളളിയും ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക്.സത്യപ്രതിജ്ഞ 29-ന്.പ്രഖ്യാപനം രാവിലെ ചേരുന്ന ഇടതുപക്ഷമുന്നണി യോഗത്തിന് ശേഷം.

Leave a Reply

Your email address will not be published. Required fields are marked *