ട്വിസ്റ്റ്!എഐ ക്യാമറയെ കബളിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ച യുവാവ് പിടിയിൽ….

കൊച്ചി: തുടര്‍ച്ചയായി എഐ ക്യാമറയെ കബളിപ്പിച്ച്‌ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ച യുവാവ് ഒടുവില്‍ പിടിയിൽ.തുടര്‍ച്ചയായി എഐ ക്യാമറയില്‍പ്പെട്ട ഇരുച്ചക്ര വാഹനത്തിന്റെ ഉടമയെ മൊബൈലില്‍ വിളിച്ച്‌ നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്.വണ്ടി നമ്പറിൽ മാറ്റം വരുത്തി യുവാവ് എഐ ക്യാമറയെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.

കൂടാതെ ഇരുചക്രവാഹനത്തില്‍ എന്തെല്ലാം കുറ്റങ്ങള്‍ ചെയ്യാമോ അതെല്ലാം ഓരോ ദിവസങ്ങളിലും യുവാവ് ചെയ്തു.ഒടുവില്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ സ്വപ്ന എറണാകുളം സ്‌ക്വാഡിനെ നിരത്തിലിറക്കിയാണ് യുവാവിനെ പിടികൂടിയത്.കോതമംഗലം സ്വദ്ദേശിയാണ് പിടിയിലായത്.യുവാവിന് 60,000 രൂപ പിഴയിട്ടു.ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

60000 രൂപ ഒന്നിച്ച്‌ പിഴയടക്കാന്‍ കഴിയാതിരുന്ന യുവാവ് 7000 രൂപ അടക്കാന്‍ സാവകാശം തേടിയിരിക്കുകയാണ്.മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാന്‍ ക്യാമറയില്‍ യുവാവ് പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ സമീപത്തുള്ള സ്ഥാപനങ്ങളില്‍ കാണിച്ച്‌ ആളെ ഉറപ്പു വരുത്തുകയും ചെയ്തു.തുടര്‍ന്ന് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *