മലയാളി യുവതി നാവികസേനാ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

അടൂര്‍: മലയാളി യുവതി നാവികസേനാ ഹോസ്റ്റലില്‍ മരിച്ച നിലയില്‍.അടൂര്‍ സ്വദേശിനി അപര്‍ണ വി.നായരെയാണ് മലാഡിലെ സേനാ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.20 വയസ്സായിരുന്നു.നാവികസേനയില്‍ അഗ്‌നിവീര്‍ വിഭാഗത്തില്‍ പരിശീലനം നടത്തുകയായിരുന്നു അപര്‍ണ.

ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയതാണെന്നു കരുതുന്നതായും നാവികസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു.പള്ളിക്കല്‍ തോട്ടുവ ഉദയമംഗലത്തില്‍ ശാന്തകുമാരന്‍ നായരുടെയും വിമലകുമാരിയുടെയും മകളാണ്.

5 മാസം മുന്‍പാണ് അപര്‍ണ അഗ്‌നിവീറില്‍ ജോലി നേടിയത്. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി 15 ദിവസം മുന്‍പാണ് അപര്‍ണ മുംബൈയിലെത്തി ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ ചേര്‍ന്നത്.അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച അഗ്‌നിപഥ് പദ്ധതിക്കു കീഴില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് അഗ്‌നിവീര്‍ വിഭാഗത്തില്‍ വരുന്നത്. 6 മാസ പരിശീലനമടക്കം 4 വര്‍ഷത്തേക്കാണു നിയമനം.

Leave a Reply

Your email address will not be published. Required fields are marked *