6 വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പ്രതികളായത് 828 പൊലീസുകാർ; വകുപ്പുതല നടപടി സ്വീകരിച്ചത് 637 ഉദ്യോഗസ്ഥർക്കെതിരെ

തിരുവനന്തപുരം: ആറു വർഷത്തിനിടെ സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 828. ജൂൺ 2016 മുതൽ ഇതുവരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്.

കേസുകളിൽ പ്രതികളായ 637 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ചിലരെ ശിക്ഷിച്ചു. ചില കേസുകൾ വിചാരണയുടെ ഘട്ടത്തിലാണ്.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ‌, സ്ത്രീധന പീഡനം, പൊതു സ്ഥലത്തെ പരസ്യമദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കൽ, സാധനം വാങ്ങാൻ കടയുടമകളെ ഭീഷണിപ്പെടുത്തൽ, വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു മർദനം, സാമ്പത്തിക തട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങി നിരവധി കേസുകളിൽ പൊലീസുകാർ പ്രതികളാണ്.

കേസുകളിൽ പ്രതികളായ പൊലീസുകാർ:

∙ തിരുവനന്തപുരം സിറ്റി– 29 പൊലീസുകാർ കേസുകളിൽ പ്രതികളായപ്പോൾ

∙ തിരുവനന്തപുരം റൂറലിൽ ഇത് – 90 ആണ്.

∙ കൊല്ലം സിറ്റി– 49 പൊലീസുകാരാണ് കേസുകളിൽ പ്രതികളായത്.

∙ കൊല്ലം റൂറൽ– 31 ഉം.

∙ പത്തനംതിട്ട– 23 പൊലീസുകാർ കേസിൽ പെട്ടു.

∙ ആലപ്പുഴ– 99.

∙ കോട്ടയം– 60

∙ ഇടുക്കി– 33

∙ എറണാകുളം സിറ്റി– 41

∙ എറണാകുളം റൂറൽ– 56

∙ തൃശൂർ സിറ്റി– 31

∙ തൃശൂർ റൂറൽ– 33

∙ പാലക്കാട്– 56

∙ മലപ്പുറം– 38

∙ കോഴിക്കോട് സിറ്റി– 16

∙ കോഴിക്കോട് റൂറൽ– 41

∙ വയനാട്– 24

∙ കണ്ണൂർ സിറ്റി– 22

∙ കണ്ണൂർ റൂറൽ– 26

∙ കാസർകോട്– 20

∙ റെയിൽവേ– 1 എന്നിങ്ങനെയാണ് പൊലീസിലെ ക്രിമിനലുകളുടെ കണക്ക്

Leave a Reply

Your email address will not be published. Required fields are marked *