22രാജ്യങ്ങളിലേക്ക് സൈക്കിളിൽ 23കാരി

പാലക്കാട്: ഇരുപത്തിമൂന്നാം വയസ്സിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി യുവതിയുടെ യാത്ര . പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമയാണ് സാഹസിക യാത്ര ആരംഭിച്ചത്. സ്ത്രീകൾക്ക് എല്ലാം സാധ്യമാകും എന്ന സന്ദേശവുമയാണ് അനുപമയുടെ ഒറ്റക്കൊരു യാത്ര.

ഈ യാത്രയുടെ ലക്ഷ്യം ആഫ്രിക്കയാണ് , ഇതിനിടെ 22 രാജ്യങ്ങളിലൂടെ അരുണിമയുടെ സൈക്കിൾ ഓടും. ഏതാണ്ട് 25000 കിലോമീറ്റർ ദൂരം,

രണ്ട് വർഷം കൊണ്ടാണ് യാത്ര പൂർത്തിയാക്കാനുദ്ധേശിക്കുന്നത്. പോകുന്നയിടങ്ങളിൽ ടെൻറടിച്ചും. ലഭിക്കുന്ന താമസസ്ഥലങ്ങളിൽ തങ്ങിയുമാണ് സാഹസിക സൈക്കിൾ യാത്ര.

വഴിയിലെവിടെയും പല തരത്തിലുമുള്ള അപകടം പതിയിരിക്കുന്നുണ്ടെന്ന ബോധ്യമാണ് അരുണിമയുടെ ധൈര്യം, ഇതിനോടകം വിവിധ രാജ്യങ്ങളും ഇന്ത്യയിലേതാണ്ടെല്ലായിടങ്ങളിലും യാത്ര ചെയ്ത അരുണിമക്ക് അത്തരം അനുഭവങ്ങളുമുണ്ട്.

ഇന്ത്യയിൽ മുംബൈ വരെ സൈക്കിളിൽ യാത്ര ചെയ്ത് അവിടെ നിന്ന് വിമാന മാർഗം ഒമാനിലേക്ക് , പിന്നീട് അങ്ങോട്ട് മുഴുവൻ യാത്രയും വീണ്ടും സൈക്കിളിൽ .

Leave a Reply

Your email address will not be published. Required fields are marked *