2024ൽ പൊതു അവധികള്‍ 26;അവധികള്‍ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: 2024ൽ ആകെ 26 അവധി ദിനങ്ങൾ.പൊതു അവധികള്‍ മന്ത്രിസഭ അംഗീകരിച്ചു.26 അവധി ദിനങ്ങളിൽ 20 എണ്ണവും പ്രവര്‍ത്തി ദിവസങ്ങളിലാണ്.തൊഴില്‍ നിയമം, ഇൻഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്‌ട്സ്, കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇൻഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ്‌ നിയമം 1958ന്റെ കീഴില്‍വരുന്ന അവധികള്‍ മാത്രമാണ് ബാധകം.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌ ആക്‌ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതില്‍ ഉള്‍പ്പെടുന്നു.പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ മാര്‍ച്ച്‌ 31- ഈസ്റ്റര്‍, ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി, വിഷു, സെപ്റ്റംബര്‍ 14 -ഒന്നാം ഓണം, സെപ്റ്റംബര്‍ 15-തിരുവോണം, ഒക്ടോബര്‍ 12- മഹാനവമി, ഒക്ടോബര്‍ 13- വിജയദശമി എന്നീ അവധി ദിവസങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *