2022-ല്‍ ആഗോളതലത്തില്‍ നഷ്ടമായത് 41 ലക്ഷം ഹെക്ടര്‍ വനം

2022-ല്‍ ആഗോളതലത്തില്‍ നഷ്ടമായത് 41 ലക്ഷം ഹെക്ടര്‍ വനം
കഴിഞ്ഞ വര്‍ഷം ലോകത്ത് 41 ലക്ഷം വനം നഷ്ടമായെന്ന് പുതിയ കണക്കുകള്‍
വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഡബ്ല്യു.ആര്‍.ഐ.യുടെ ആഗോള വനനിരീക്ഷണവിഭാഗം ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയ കണക്കുകളാണിവ. 270 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡാണ് ഈ വനനശീകരണം മൂലം അന്തരീക്ഷത്തിലെത്തിയത്.

കന്നുകാലി വളര്‍ത്തലിനും നാണ്യ വിളകളുടെ ക്യഷിക്കും വേണ്ടിയാണ് കാടുകള്‍ വെട്ടിയും തീയിട്ടും നികത്തിയത്. ലോകത്ത് ആകെ നഷ്ടമായ വനത്തിന്റെ 43 ശതമാനവും ബ്രസീലിലാണ്. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ഇത് 13% ആണ്. 9% മാണ് ബൊളിവയില്‍. ബൊളിവയിലെ വനനശീകരണത്തിന് കാരണം കൊക്കോ ക്യഷിയും, സ്വര്‍ണ്ണ ഖനനവും, കാടുതീയുമാണ്.

2021ല്‍ സ്‌കോര്‍ട്ട്‌ലാന്റിലെ ഗ്ലാസ്‌കോയില്‍ വെച്ച് നടന്ന കാലാവസ്ഥ ഉച്ചകോടി 2030 ഓടെ വനവല്‍ക്കരണം സാധ്യമാകുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് നേര്‍ വിപരീതമാണ് 2022ല്‍ സംഭവിച്ചത്. ആഗോളതലത്തില്‍ 150 കോടി ആളുകളാണ് വനത്തെ ആശ്രയിച്ച് ജീവിക്കുന്നത്. ആദിവാസി വിഭാഗമാണ് ഇതില്‍ പകുതിയും. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ കത്തി നശിക്കുന്നതും പരിസ്ഥിയുടെ നിലനില്‍പ്പിനെ സംബന്ധിച്ച ദുസൂചനയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *