‘2018 എവരി വൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി:’2018 എവരി വൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത് . 2018 ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്

മൂന്ന് വർഷം മുൻപാണ് ചിത്രം പ്രഖ്യപിച്ചതു. ചിത്രം പ്രഖ്യാപിക്കുമ്പോൾ ‘2403’ എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു . കാവ്യാ ഫിലിംസ് , പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്‌മകുമാർ , ആൻറ്റോ ജോസഫ് എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ,ടോവിനോ തോമസ് , വിനീത് ശ്രീനിവാസൻ , ആസിഫ് അലി, ഇന്ദ്രൻസ് , ലാൽ , അപർണ ബാലമുരളി , ഗൗതമി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു . ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമ്മച്ചനും ചേർന്നാണ് ചിത്രകഥ ഒരുക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *