15 കോടി ബജറ്റില്‍ ആയിരത്തോളം നര്‍ത്തകരെ അണിനിരത്തി ജവാനിലെ ഗാനം

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഷാരുഖന്‍ ചിത്രം ജവാനിലെ ഗാനരംഗത്തിന്റെ ബജറ്റ് 15 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍.ആയിരത്തോളം നര്‍ത്തകര്‍ അണിനിരക്കുന്ന ‘സിന്ദ ബാന്ദ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനാണ് കോടികള്‍ മുടക്കുന്നത്.പഠാന്റെ വന്‍വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജവാന്‍.അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഷോബിയാണ് ഗാനത്തിന്റെ കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ചിത്രീകരണം ഹൈദരാബ്, ബംഗളൂരു, മധുര, മുംബൈ എന്നിവടങ്ങളിലായിരുന്നു.
അഞ്ചുദിവസത്തോളം എടുത്താണ് ഗാനം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നയന്‍താര, വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം സെപ്തംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *