ശാസ്ത്രമല്ല വിശ്വാസമാണ് വലുത് ; ജി.സുകുമാരൻനായർ

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമായി എന്‍എസ്എസിന്റെ
നേതൃത്വത്തിൽ ചങ്ങനാശേരി വാഴപ്പളളി മഹാദേവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു.ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഇക്കാര്യത്തിൽ ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും.ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തെറ്റ് ഏറ്റുപറഞ്ഞ് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ.മറ്റു മതങ്ങൾക്ക് വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഞങ്ങൾ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു. എ കെ ബാലൻ വെറും നുറുങ്ങ് തുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.എകെ ബാലാനൊക്കെ ആര് മറുപടി പറയും.ബിജെപി നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവർ നായൻമാർ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *