1000 ദിനം വിജയകരമായി പിന്നിട്ട് ‘പാഥേയം’

കൊരട്ടിയിൽ ആരും വിശന്നിരിക്കരുതെന്ന ആശയവുമായി തുടക്കം കുറിച്ച
പാഥേയം എന്ന വേറിട്ട പദ്ധതി ആയിരങ്ങളുടെ വിശപ്പക്കറ്റികൊണ്ട് 1000 ദിനം വിജയകരമായി പിന്നിടുകയാണ്. കൊരട്ടി എസ്.എച്ച്.ഒ.ബി.കെ. അരൂണ്‍ നേതൃത്തത്തില്‍ പൊതിച്ചോറ് വിതരണത്തിന് തുടക്കമിടുക്കയും വലിയ ജനപങ്കാളിതത്തോടെ അത് വിജയകരമാവുകയും ചെയ്തു.

2020 ഓക്ടോബര്‍ രണ്ടിന് കൊരട്ടിയുടെ ഈ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയായാണ് പാഥേയം ആരംഭിക്കുന്നത്. കെ.സി.ഷൈജുവിന്റെ ആശയം, കെ.എൻ.വേണുവും, സുന്ദരന്‍ പനംങ്കുട്ടത്തിലും ഒന്നിച്ച് അരുണ്‍ സാറിന്റെ നേതൃത്തത്തില്‍ പാഥേയം ആരംഭിക്കുകയായിരുന്നു. മുൻ എംപിയും സിനിമ താരവുമായ സുരേഷ് ഭക്ഷണങ്ങൾ ചൂടാറാതിരിക്കാൻ ചൂടാറപ്പെട്ടിയും സമ്മാനിച്ചിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന മന്ത്രിമാർ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍,ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍,ശബരിമല മേല്‍ശാന്തി, ഐറോനിസ് തിരുമേനി, ഇമാം ഖാലിദ് ലത്തീഫി അല്‍അര്‍ശദി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, കൊരട്ടി പള്ളി വികാരി ഫാ.ജോസ് ഇടശ്ശേരി അടക്കം ഒട്ടേറേ പൗരപ്രമുഖരും പാഥേയത്തേ അനുഗ്രഹിക്കാൻ പലപ്പോഴായി എത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയത്തിനു വലിയ പിന്തുണയാണ് പാഥേയം നല്‍കി വരുന്നത്. സംസ്ഥാനത്തിനകത്ത് ആരും പട്ടിണികിടക്കരുതെന്ന് സര്‍ക്കാരിന്റെ നയം പോലെ കൊരട്ടിയിൽ ആരും വിശന്നിരിക്കരുതെന്ന ആശയത്തിൻ്റെ വലിയ വിജയമാണ് പാഥേയമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

ജനമൈത്രി പൊലീസ് ജനകീയകൂട്ടായ്മയില്‍ ആരംഭിച്ച പാഥേയം സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ആയിരം ദിവസം പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് ഇടശേരി, ജുമാ മസ്ജിദ് ഇമാം ഖാലിദ് ലത്വിഫി, പഞ്ചായത്തംഗങ്ങളായ കുമാരി ബാലന്‍, ജെയ്‌നി ജോഷി, ഗ്രേസി സ്‌കറിയ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി തോമസ്, എസ്എച്ച്ഒ ബി.കെ. അരുണ്‍, കെ.സി. ഷൈജു, സുന്ദരന്‍ പനങ്കൂട്ടത്തില്‍, കെ.എന്‍. വേണു, ജോസഫ് വര്‍ഗീസ്, ജെയ്‌സണ്‍ വെളിയത്ത്, ജോര്‍ജ് വി. ഐനിക്കല്‍, രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, എം.കെ. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. വഴിച്ചാല്‍ ശ്രദ്ധ വയോജന ക്ലബ് അംഗങ്ങള്‍ പാഥേയത്തില്‍ ഔഷധ കഞ്ഞി വിതരണം ചെയ്തു. കഴിഞ്ഞ കോവിഡ് കാലത്ത് ദേശീയ പാതയിൽ നൽകി വന്നിരുന്ന സൗജന്യ ഭക്ഷണ വിതരണത്തിൻ്റെ തുടർച്ചയാണ് സംസ്ഥാനത്തിന് തന്നെ മാതൃകയായ ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *