സൗബിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു

അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈ 13ന് ആരംഭിക്കും. അഞ്ചാം പാതിര, ഷെഫീക്കിന്റെ സന്തോഷം, റോമന്‍സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ കാണുന്നതുപോലെ കോമഡിയും അതിലുപരിയായി വലിയൊരു ഇമോഷണല്‍ കഥാഗതിയും ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അബാം മൂവിസിന്റ പതിമൂന്നാമത്തെ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകനായെത്തുന്നത്.

രോമാഞ്ചത്തിന്റെ വിജയത്തിനുശേഷം സൗബിന്റെ ചിത്രീകരണമാരംഭിക്കാനിരിക്കുന്ന ചിത്രം കൂടിയാണിത്. നമിത പ്രമോദാണ് നായിക. കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോര്‍ട്ടില്‍ വച്ചാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടക്കുക. ദിലീഷ് പോത്തന്‍, മനോജ്, ശാന്തികൃഷ്ണ, വിനീത് തട്ടില്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ കൂടിയായ ജര്‍ക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ്.പി.തോമസാണ് തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത് മാള, അന്നമനട, കുമ്പിടി, മുളന്തുരുത്തി, എന്നീ ഭാഗങ്ങളിലായാണ്. വന്ദനം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ഔസേപ്പച്ചനാണ് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *