സ്വപ്നയുടെ നിയമനം: ഇഡി ചില നിർണായക അറസ്റ്റുകൾ നടത്തിയേക്കും

കൊച്ചി: സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ടും ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ടും ഈ ഡി വരും ദിവസങ്ങളിൽ ചില നിർണായക അറസ്റ്റുകൾ നടത്തുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എംരവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും . ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ കേസിൽ മാപ്പ് സാക്ഷിയാക്കും .

ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളത്തിൽ സ്വപ്ന സുരേഷിന് സംസ്ഥാന സർക്കാർ സംരംഭമായ സ്പേസ് പാർക്കിൽ നിയമനം ലഭിച്ചതിന്റെ വിശദാംശങ്ങളിലേക്ക് എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റിന്റെ അന്വേഷണം . വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുൻ സിഇഒ യു വി ജോസ് നൽകിയ മൊഴികളുടെ വെളിച്ചത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ ഇ ഡി രേഖപ്പെടുത്തി . സംസ്ഥാന സർക്കാരുകൾക്ക് വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ എത്തിക്കാനുള്ള കുറുക്കുഴി വഴിയായ റിവേഴ്സ് റഫറൽ വഴിയാണ് മുഖ്യമന്ത്രിയുടെ മുൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കർ സർക്കാർ സംരംഭത്തിൽ സ്വപ്നയുടെ നിയമനം ഉറപ്പാക്കിയത് എന്നാണ് ഈ ഡിയുടെ നിഗമനം. ഇതിനായി സർക്കാരിന്റെ കൺസൾട്ടിംഗ് സ്ഥാപനമായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ എം ശിവശങ്കർ ഉപയോഗപ്പെടുത്തി.

പിഡബ്ല്യു സി പ്രതിനിധികളുടെ മൊഴികളും ഇഡി രേഖപ്പെടുത്തി . സ്വപ്നയുടെ നിയമനത്തിന് സർക്കാർ പിഡബ്ല്യുസിക്ക് മാസം നൽകേണ്ടിയിരുന്നത് 3.80 ലക്ഷം രൂപയാണ് . ഇതു സംബന്ധിച്ച് സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പും പിഡബ്ല്യുസി അസോസിയേറ്റ് ഡയറക്ടർ സി പ്രതാപ് മോഹൻ നായരും നടത്തിയ ഈമെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇ ഡി ശേഖരിച്ചു. യു വി ജോസിന്റെ മൊഴികൾ ശരി വയ്ക്കുന്ന വെളിപ്പെടുത്തൽ നടത്താനും തെളിവുകൾ കൈമാറാനും സ്പേസ് പാർക്ക് ,പിഡബ്ല്യു സി പ്രതിനിധികൾ തയ്യാറായാൽ ചില നിർണായക അറസ്റ്റിലേക്ക് ഇഡി നീങ്ങുംഎന്നാണ് സൂചന . ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന സ്പേസ് പാർക്കിലെ തസ്തികയിൽ സ്വപ്നയെ എത്തിച്ചത് എം ശിവശങ്കറാണെന്ന് ഈ ഡി കണ്ടെത്തി . ഇക്കാര്യം വ്യക്തമാക്കുന്ന ശിവശങ്കരന്റെ സന്ദേശങ്ങളും സ്വപ്നയുടെ ഫോണിൽ നിന്ന് ഈ ഡി ശേഖരിച്ചിരുന്നു .

ലൈഫ് മിഷൻ കള്ളപ്പണ കേസിലെ മുഖ്യപ്രതിയായ സന്തോഷ്ഈപന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയുടെ അഡീഷ്യൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും . ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണത്തോട് സഹകരിക്കുന്ന മുൻ സിഇഒ യു വി ജോസിനെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *