സ്വപ്‌നനേട്ടത്തിനായി ഇന്ത്യ കാതോര്‍ക്കുമ്പോള്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐ എസ് ആര്‍ ഒ

ചാന്ദ്രയാന്‍ 3യുടെ ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നു. സ്വപ്‌നനേട്ടത്തിനായി ഇന്ത്യ കാതോര്‍ക്കുമ്പോള്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐ എസ് ആറോ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ആരംഭിച്ച വിക്ഷേപണം; രാജ്യം അഭിമാനത്തോടെ ആ വിക്ഷേപണത്തെ വരവേറ്റു. ഇരുപത്തി മൂന്നാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ 3 എത്തി. അപ്പോഴും അവശേഷിക്കുന്ന ഒരു സംശയമുണ്ട്. എന്തുകൊണ്ടാണ് ചന്ദനിലെത്താന്‍ ഇത്രയും ദിവസം അല്ലെങ്കില്‍ സോഫ്റ്റ് ലാന്റിങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന്?

ഭൂമിയുടെ ഭ്രമണപഥങ്ങളിലൂടെ ചുറ്റം കറങ്ങിയാണ് ചാന്ദ്രയാന്‍ 3 ചന്ദ്രനിലേക്ക് എത്തുന്നത്. ഘട്ടങ്ങളായാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റ ഭ്രമണപഥത്തിലെത്തുക. സമയം ഏറുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ലോഞ്ച് വെഹിക്കിള്‍ പേടകത്തെ ഭൂമിയുടെ അകലെയുള്ള ഒരു ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു. ഇത് ഭൂമിയുടെയും ചന്ദ്രന്റെയും അടുത്തുള്ള ഭ്രമണപഥത്തിലെ പോയിന്റായ പെരിജിയയായിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമി ചന്ദ്രന്‍ ഇവയുടെയൊന്നും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചതിനു ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥത്തില്‍ നിന്ന് പേടകം ചന്ദ്രോപരിതലേക്ക് ലാന്റ് ചെയ്യും. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു ആദ്യ ഭ്രമണപഥം താഴ്ത്തല്‍.

ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പേടകമിപ്പോള്‍ പിന്നിട്ടു കഴിഞ്ഞു. അടുത്തഘട്ടം ലാന്‍ഡറിനെ വേര്‍പ്പെടുത്തുകയാണ്. പ്രൊപ്പല്‍ഷന്‍ എന്ന സംവിധാനത്തിലൂടെ ലാന്‍ഡറിന്റെ വെലോസിറ്റി കുറച്ച് പതുക്കെ നിലത്ത് ഇറക്കും. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഓഗസ്റ്റ് 23നാണ് ഇറക്കാനുദ്ദേശിക്കുന്നത്. ലാന്‍ഡര്‍ താഴേക്ക് പതിക്കുക സെക്കന്‍ഡില്‍ 1.7 കിലോമീറ്റര്‍ വേഗത്തിലാണ്. കാരണം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണമാണ്. പെട്ടെന്ന് ലാന്റ് ചെയ്താലത് തകര്‍ന്നു പോകും. അതുകൊണ്ട് ചെറിയ റോക്കറ്റ് പ്രൊപ്പല്‍ഷനെന്ന സംവിധാനം ഉപയോഗിച്ച്, എതിര്‍ ദിശയില്‍ നിന്ന് തള്ളി വേഗം കുറയ്ക്കുന്നത്. ലാന്റ് ചെയ്യുന്നതിന്റെ തൊട്ടു മുന്‍പായി ത്രസ്റ്റര്‍ നിര്‍ത്തി, ലാന്‍ഡറിന്റെ നാല് ഭാഗങ്ങളിലുമുള്ള കാലുകള്‍ തുറക്കും. അങ്ങനെ പേടകം സോഫ്റ്റ് ലാന്റ് ചെയ്യും. ലാന്ററിന്റെ റാംപ് തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങും. റോവറാണ് വിവരങ്ങള്‍ ശേഖരിച്ച് ലാന്ററിലേക്ക് എത്തിക്കുക. അവിടെ നിന്ന് ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വക്കിലേക്ക് (ഐ.ഡി.എസ്.എന്‍) കൈമാറും. ഈ വിവരശേഖരണത്തില്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററും പങ്കാളിയായേക്കും. മാത്രമല്ല, ലാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇസ്രോ ഇന്റഗ്രേറ്റഡ് കോള്‍ഡ് ടെസ്റ്റ്, ഇന്റഗ്രേറ്റഡ് ഹോട്ട് ടെസ്റ്റ്, ലാന്‍ഡര്‍ ലെഗ് മെക്കാനിസം പെര്‍ഫോമന്‍സ് ടെസ്റ്റ് എന്നിവയെല്ലാം നടത്തിയിരുന്നു. ഈ മിഷനു വേണ്ടി 615 കോടി രൂപയാണ് ഇസ്രോ വിനിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *