സ്റ്റീഫനും സിത്താരയ്ക്കും യുഎഇ ​ഗോൾഡൻ വിസ

ദുബായ്: പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫൻ ദേവസിക്കും മലയാളികളുടെ പ്രിയ ​ഗായിക സിത്താര കൃഷ്ണകുമാറിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ECH ഡിജിറ്റൽ ആസ്ഥാനത്ത് എത്തി CEO ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സ്റ്റീഫൻ ദേവസിയും സിത്താരയും ഗോൾഡൻ വിസ പതിച്ച പാസ്‌പോർട്ട് കൈപറ്റി.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വീസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്.
മലയാള സിനിമയിൽ നിന്ന് പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആൻറോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *