സ്ത്രീകളുടെ പോസ്റ്റ് മോര്‍ട്ടത്തിന് വനിതാ ജീവനക്കാരും വേണം

സ്ത്രീകളുടെ മ്യതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒരു വനിതാ ജീവനക്കാരെയെങ്കിലും നിയോഗിക്കണമെന്നും കരടു വ്യവസ്ഥകളില്‍ പറയുന്നു. ഇതിനായി അധിക ജീവനക്കാരെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് പുതുതായി തുടങ്ങുന്ന എല്ലാ മെഡിക്കല്‍ കോളജുകളിലും പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കണമെന്ന് മെഡിക്കല്‍ കമ്മീഷന്‍. ഫൊറന്‍സിക്ക് വിഭാഗം 24 മണിക്കുറും പ്രവര്‍ത്തികാനും വ്യവസ്ഥയുണ്ട്.

പുതിയ മെഡിക്കൽ കോളേജുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എംബിബിഎസ് കോഴ്സ് സീറ്റ് വർദ്ധന എന്നിവയെക്കുറിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ നിർദ്ദേശങ്ങൾ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ എണ്ണ കൂടുതൽ അനുസരിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക, സ്രവ പരിശോധനയ്ക്കും മറ്റുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയും പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്കിന് അടുത്ത് സ്ഥാപിക്കുക, മെഡിക്കൽ കോളേജുകളിൽ 400 ചതുരശ്ര അടിയിൽ കുറയാത്ത മോർച്ചറി കം പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് സ്ഥാപിക്കുക, സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ സർക്കാർ ജില്ലാ ആശുപത്രികൾ തമിൽ ധാരണ പത്രം ഉണ്ടാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കരട് വ്യവസ്ഥയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *