സോഷ്യല്‍ മീഡിയയില്‍ തീപ്പൊരിയായി തീപ്പൊരി ബെന്നിയുടെ ടീസര്‍

അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും റാഫിയും ചേര്‍ന്നുള്ള ഫയര്‍ ഡാന്‍സാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ശൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൂവര്‍ സംഘം തീപാറുന്ന ഡാന്‍സുമായി അരങ്ങിനെ വിസ്മയ ഗോളം തീര്‍ക്കുന്ന വേളയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തീപ്പൊരി ബെന്നിയുടെ റിലീസിനാണ്. ആളിപ്പടരുന്ന തീയും, തീപ്പൊരി ഡാന്‍സിനുമൊപ്പം രസകരമായ സംഭാഷണങ്ങളും നിറഞ്ഞ തീപ്പൊരി ബെന്നിയുടെ ടീസര്‍ പുറത്തുവന്നു. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ വിജയ ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ ജോജി തോമസും, വെളളിമൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

സിനിമയുടെ ടൈറ്റിലിലുള്ള ബെന്നി, അര്‍ജുണ്‍ അശോകനാണ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേക്കപ്പെട്ട ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ച്ിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ഫ്രാന്‍സിസ് ജോര്‍ജാണ്. ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളും കുടുംബ പശ്ചാത്തലവും ചേര്‍ന്നതാണ് ചിത്രത്തിന്റെ കഥാഗതി.

Leave a Reply

Your email address will not be published. Required fields are marked *