സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: സെൻസെക്സ് വീണ്ടും റെക്കോർഡ് ഉയരത്തിൽ. നിഫ്റ്റിയും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.

ഐ ടി അടക്കമുള്ള എല്ലാ സൂചികകളും ഉയർന്നതോടെ സെൻസെക്സ് പുതിയ ഉയരം തൊടുകയായിരുന്നു. അമേരിക്കൻ ഓഹരി വിപണികളിൽ ഉയർച്ച രേഖപ്പെടുത്തിയതും ഡോളർ താഴ്ന്നതും ബോണ്ട് വരുമാനം കുറഞ്ഞതും ഇന്ത്യൻ ഓഹരി വിപണികൾക്ക് അനുകൂലമായി. മാന്ദ്യം വരുമെന്ന പേടിയിൽ ആഗോള ഓഹരി വിപണികൾ താഴ്ന്നപ്പോഴും ഇന്ത്യൻ ഓഹരി വിപണി അത്ര താഴ്ന്നിരുന്നില്ല.

ബാങ്കിങ്, സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളുടെ ഓഹരി വിലയിലുണ്ടായ വർദ്ധനവ് സെൻസെക്സിനെ ഉയരാൻ സഹായിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുന്നതും ഇന്ത്യൻ വിപണിക്ക് ഗുണകരമായി. ഡോളറിനെതിരെ രൂപ ശക്തി പ്രാപിക്കുന്നതും ഇന്ത്യയിൽ നിക്ഷേപ അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. സെൻസെക്സ് ഏറ്റവും ഉയർന്ന നിലവാരമായ 62412 ലെത്തിയശേഷം 762 പോയിന്റ് നേട്ടത്തിൽ 62,272 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ, 216 പോയിന്റുയർന്ന് 18,484ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *