സിനിമ ജീവിതം പങ്കു വച്ച് എം . എ നിഷാദ്

തൻ്റെ സിനിമ ജീവിതം പങ്കു വച്ച് എം.എ നിഷാദ് . തൻ്റെ വരാനിരിക്കുന്ന ചിത്രം പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്നും പൂർണമായും ഒരു എന്റർടൈൻമെന്റ് ആയിരിക്കും എന്നും എം.എ . നിഷാദ് പറഞ്ഞു .

പകൽ, നഗരം, ബേസ്ഡ് ഓഫ് ലക്ക് തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ ആണ് എം എ നിഷാദ്. തൻ്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച എഫ് ബി പോസ്റ്റ് ആണ് ഇപ്പോ വൈറൽ ആകുന്നത്. സിനിമ എനിക്ക് ലഹരി ആണ്. 25 ആം വയസിൽ ‘ഒരാൾ മാത്രം ‘ എന്ന ചിത്രത്തിലൂടെ നിർമാതാവായി സിനിമ രംഗത്തെത്തി. പിന്നീട് ഡ്രീംസ്, തില്ലാന തില്ലാന, തുടങ്ങിയ ചിത്രങ്ങളിലൂടെ സജീവമായി. 2006ൽ ആദ്യമായി സംവിധായകനായെത്തി ഒൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 2018ലെ തെളിവ് എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായകനാകുന്നു. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എം എ നിഷാദ് ആണെന്ന് പ്രത്യേകത കൂടെ ഉണ്ട്.

‘ഒരു കഥ മനസ്സിൽ രൂപപ്പെട്ടാൽ അത് പങ്കു വെക്കുന്നതും സുഹൃത്തുക്കളോടാണ്. നാളിതു വരെ ചെയ്ത എൻ്റെ പതിവ് രീതികളിൽ നിന്ന് വ്യസ്ത്യസ്തമായി തന്നെയാണ് പുതു ചിത്രം അണിയിച്ചോരുക്കാൻ ആഗ്രഹിക്കുന്നത്. പൂർണമായും ഒരു എന്റെർറ്റൈനെർ അതായിരിക്കും എന്റെ പുതിയ സിനിമ. അത് എല്ലാ വിഭാഗം പ്രേക്ഷകരെയും കണക്റ്റ് ചെയ്യണം അതാണ് ലക്ഷ്യം. പുതിയ ചിത്രത്തിന്റെ നിർമാതാവ് ഒരു സിനിമയുടെ സസ്പെൻസ് പോലെ ഇരിക്കട്ടെ. ജനുവരി പതിനാറിനാണ് സിനിമയുടെ ഒഫിഷ്യൽ ലോഞ്ച് അന്ന് ബാക്കി വിശേഷങ്ങൾ. എന്നിങ്ങനെ പോസ്റ്റിൽ കുറിച്ചിരുന്നു .

മോശം സിനിമകളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതിനാൽ തൻ്റെ പുതിയ ചിത്രം കുറ്റമറ്റതാക്കാൻ ഉള്ള ശ്രമത്തിലാണ് നിഷാദ്.

Leave a Reply

Your email address will not be published. Required fields are marked *